ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയത്തോടെ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്ക് മങ്ങലേൽക്കുന്ന കാഴ്ചാണ് നിലവിലുള്ളത്.

ബിജെപിയെ ഭയപ്പെടുത്തി ഹരിയാന, മഹാരാഷ്ട്രയിലും മങ്ങൽ; അപ്രതീക്ഷിത മുന്നേറ്റം നടത്തി കോണ്‍ഗ്രസ്- LIVE UPDATES

നിയമസഭാ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ പുരോ​ഗമിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും അപ്രതീക്ഷിത മുന്നേറ്റം നടത്തി കോൺ​ഗ്രസ്. ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയത്തോടെ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്ക് മങ്ങലേൽക്കുന്ന കാഴ്ചാണ് നിലവിലുള്ളത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സീറ്റുകളിൽ ലീഡ് നിലയുണ്ടെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് ഭൂരിപക്ഷം കുറവാണ്. ഹരിയാനയിലാവട്ടെ അപ്രതീക്ഷിത മത്സരമാണ് കോൺ​ഗ്രസ് കാഴ്ചവെക്കുന്നത്.

NO MORE UPDATES
Next Story
Read More >>