മേജറുടെ ഭാര്യയുടെ കൊലപാതകം; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍

ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാലെന്ന് പൊലീസ്. അറസ്റ്റിലായ മേജര്‍ നിഖില്‍ ഹണ്ഡയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന്...

മേജറുടെ ഭാര്യയുടെ കൊലപാതകം; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍

ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാലെന്ന് പൊലീസ്. അറസ്റ്റിലായ മേജര്‍ നിഖില്‍ ഹണ്ഡയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് നിഖില്‍ ഹണ്ഡയുടെ സഹപ്രവര്‍ത്തകന്‍ മേജര്‍ അമിത് ദിവേദിയുടെ ഭാര്യ ഷെല്‍സാ ദിവേദിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തു കൊന്ന ശേഷം കാര്‍ കയറ്റി ഇറക്കിയ നിലയിലായിരുന്നു മൃതദേഹം.

2015 ല്‍ അമിത് ദിവേദി നാഗാലന്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഷെല്‍സയും നിഖില്‍ ഹണ്ഡയും പരിചയപ്പെടുന്നത്. പിന്നീട് ഡല്‍ഹിയിലെത്തിയതിന് ശേഷവും നിഖില്‍ ഹണ്ഡ നിരന്തരം ഫോണില്‍ വിളിച്ച ശല്യം ചെയ്യുകയായിരുന്നു. ഒരു തവണ ഇരുവരും വീഡിയോ കോള്‍ ചെയ്യുന്നതിനിടെ അമിത് കാണുകയും കുടുംബവുമായി അടുക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു, പൊലീസ് പറഞ്ഞു.

നാഗാലാന്‍ഡിലെ ദീമാപൂരില്‍ ജോലി ചെയ്യുന്ന നിഖില്‍ ഹാണ്ട ഡല്‍ഹിയിലെത്തി ഷെല്‍സയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നിഖില്‍ ഹണ്ഡ കാറിലുണ്ടായിരുന്ന കത്തിയെടുത്ത് ഷെല്‍സയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയ സെല്‍സ മറ്റൊരു കാറില്‍ കയറി പോകുന്നതായി അവിടുത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Story by
Read More >>