മക്കാമസ്ജിദ് സ്‌ഫോടനം : നാളെ വിധി

ന്യൂഡല്‍ഹി: ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് നാളെ വിധി പ്രഖ്യാപിക്കും. ഹൈദരാബാദിലെ എന്‍.ഐ.എ പ്രത്യേക മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ്...

മക്കാമസ്ജിദ് സ്‌ഫോടനം : നാളെ വിധി

ന്യൂഡല്‍ഹി: ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് നാളെ വിധി പ്രഖ്യാപിക്കും. ഹൈദരാബാദിലെ എന്‍.ഐ.എ പ്രത്യേക മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ സംഘ്പരിവാറാണ് പ്രതിസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായി. വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് കോടതിയിലും പരിസരപ്രദേശത്തും കനത്ത സുരക്ഷ ഒരുക്കി. 226 സാക്ഷികളുണ്ടായിരുന്നെങ്കിലും മുഖ്യ സാക്ഷികള്‍ ഉള്‍പ്പടെ 64 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. ആര്‍.എസ്.എസ് പ്രചാരകനും സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലുമായ ശ്രീകാന്ത് പുരോഹിതും കൂറുമാറിയവരില്‍ ഉള്‍പ്പെടും

അന്തിമവിചാരണക്കിടെ മുഖ്യപ്രതി സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴി കാണാതായിരുന്നു. ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് ഭായ് സോളങ്കി, രാജേന്ദര്‍ ചൗധരി, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാങ്ക്രെ, സുനില്‍ ജോഷി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. ഇതില്‍ സുനില്‍ ജോഷി, കല്‍സാങ്ക്ര, സന്ദീപ് ഡാങ്കെ എന്നിവര്‍ മരിച്ചു. സംഘ്പരിവാറിന്റെ ബോംബ് നിര്‍മാണ വിദഗ്ധനായി അറിയപ്പെടുന്ന സുനില്‍ ജോഷി ആര്‍.എസ്.എസിന്റെ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചുകഴിയുന്നതിനിടെ വെടിയേറ്റു മരിക്കുകയായിരുന്നു. കല്‍സാങ്ക്രയെയും സന്ദീപിനെയും കാണാനില്ലെന്നു നേരത്തെ എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.


Story by
Read More >>