സേലം- ചെന്നൈ പാതയ്‌ക്കെതിരായ സമരം: മാതൃഭൂമി റിപ്പോര്‍ട്ടര്‍ അറസ്റ്റില്‍

Published On: 2018-06-26 09:15:00.0
സേലം- ചെന്നൈ പാതയ്‌ക്കെതിരായ സമരം: മാതൃഭൂമി റിപ്പോര്‍ട്ടര്‍ അറസ്റ്റില്‍

ചെന്നൈ: തിരുവണ്ണാമലയിൽ സേലം- ചെന്നൈ എട്ടു വരി പാതയ്‌ക്കെതിരെയുള്ള സമരം റിപ്പോര്‍ട്ടു ചെയ്യുകയായിരുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയതു.മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടര്‍ കെ. അനൂപ് ദാസ്, ക്യാമറാമാന്‍ നല്ലൈ മുരുകന്‍, തമിഴ് പത്രത്തിന്റെ ലേഖകന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിന് കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.

രാവിലെ മുതല്‍ തിരുവണ്ണാമലയിലും സമീപ പ്രദേശങ്ങളിലും സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത ശേഖരിക്കാന്‍ അനൂപ് ദാസ് അടക്കമുള്ള മാദ്ധ്യമ പ്രവര്‍ത്തര്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാറും മൊബൈല്‍ അടക്കമുള്ളവയും പൊലീസ് തടഞ്ഞു വച്ചിരിക്കയാണ്.

K Anoop Das, Mathrubhumi TV reporter and his camera man arrested by Tamil Nadu police while covering protests against Salem-Chennai 8-lane highway project near Tiruvannamalai. Police cited no reason for the arrest @IndianExpress pic.twitter.com/cshvdsA7Xr

— Arun Janardhanan (@arunjei) June 26, 2018

ചെന്നൈയില്‍ നിന്ന് സേലത്തേക്കുള്ള എട്ട് വരിപാതയ്‌ക്കെതിരെയാണ് തമിഴ്‌നാട്ടില്‍ സമരം നടക്കുന്നത്. 277 കിലോ മീറ്റര്‍ ദൂരമാണ് പാതയിലുള്ളത്. കാഞ്ചിപുരം, തിരുനല്‍വേലി, കൃഷ്ണഗിരി, ധര്‍മ്മപുരി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. പാത മേഖലകളിലെ കര്‍ഷകരെ ബാധിക്കുമെന്നതിനാലാണ് കര്‍ഷകര്‍ അടക്കമുള്ളവര്‍ സമര രംഗത്തുള്ളത്. തങ്ങളോട് ആലോചിക്കാതെയാണ് പാത തീരുമാനിച്ചതെന്നുമാണ് കര്‍ഷകരുടെ വാദം.

Top Stories
Share it
Top