മലേഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി

ക്വാലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ...

മലേഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി

ക്വാലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിമിന്റെ ജയില്‍ മോചനം.

സഹായിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് 2015 ല്‍ അന്‍വര്‍ ഇബ്രാഹിം അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ആരോപണത്തിന് പിന്നില്‍ അന്നത്തെ പ്രധാനമന്ത്രി നജീബ് റസാഖണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായാല്‍ പ്രധാനമന്ത്രി സ്ഥാനം കൈമാറുമെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആറു പതിറ്റാണ്ട് രാജ്യം ഭരിച്ച ബാരിസണ്‍ നാഷണലിനെ തോല്‍പ്പിച്ചാണ് മഹാതീര്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്.

Story by
Read More >>