മല്യ കേസ്: യു കെ കോടതിയില്‍ ഇന്ന് നിര്‍ണ്ണായക വാദം

Published On: 31 July 2018 3:30 AM GMT
മല്യ കേസ്: യു കെ കോടതിയില്‍ ഇന്ന് നിര്‍ണ്ണായക വാദം

ലണ്ടന്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് യു കെ കോടതി നിര്‍ണ്ണായക വാദം കേള്‍ക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് ജഡ്ജ് എമ്മ അര്‍ബുത്‌നോട്ടാണ് വാദം കേള്‍ക്കുന്നത്.

അതേസമയം കേസ് ഈ മാസം അവസാനം വരെ നീണ്ടുപോകാനിടയുണ്ടെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേസ് അവസാനമായി പരിഗണിച്ചിരുന്നത്. അന്ന് അനധികൃതയമായി മല്യക്ക് വായ്പ നല്‍കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ജഡ്ജ് നടത്തിയിരുന്നത്. കേസിലെ പൊതുതാല്‍പര്യം പരിഗണിച്ച് വാദം കേള്‍ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെത്തെ തുടര്‍ന്നാണ് തീരുമാനം. വാദം എഴുതി നൽകിയാൽ മതിയെന്നായിരുന്നു കോടതി ആദ്യം പറഞ്ഞിരുന്നത്.

Top Stories
Share it
Top