മുംബൈ ജയിലില്‍ ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും ലഭിക്കില്ലെന്ന് മല്യ

ലണ്ടന്‍: വിവാദവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുള്ള കേസില്‍ ജാമ്യം ലണ്ടന്‍ കോടതി സെപ്റ്റംബര്‍ 12 വരെ നീട്ടി. അതിനിടെ,...

മുംബൈ ജയിലില്‍ ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും ലഭിക്കില്ലെന്ന് മല്യ

ലണ്ടന്‍: വിവാദവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുള്ള കേസില്‍ ജാമ്യം ലണ്ടന്‍ കോടതി സെപ്റ്റംബര്‍ 12 വരെ നീട്ടി. അതിനിടെ, മുംബൈ ജയിലില്‍ ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും ലഭിക്കില്ലെന്ന് മല്യയുടെ അഭിഭാഷകര്‍ ആരോപിച്ചതിനെതുടര്‍ന്ന് മല്യയെ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈ ആര്‍തര്‍ റോഡ് ജയിലിന്റെ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കേസ് പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബുത്‌നോട്ട് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇതിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അടുത്ത വിചാരണ നടക്കുന്ന സെപ്റ്റംബര്‍ 12-ന് ദൃശ്യങ്ങള്‍ ഹാജരാക്കാമെന്നാണ് ഇന്ത്യ പ്രതികരണം.

മല്യയുടെ സ്വത്തുക്കള്‍ ആഗോളതലത്തില്‍ മരവിപ്പിക്കണന്നെഇന്ത്യന്‍ ഹൈക്കോടതിയുടെ മെയ് എട്ടിലെ വിധിയും ഇന്ത്യന്‍ ഡെറ്റ് റിക്കവറി ട്രിബ്യൂണലിന്റെ വിധിയും ഇന്ത്യയ്ക്കുവേണ്ടി കേസില്‍ ഹാജരായ ദി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ചൊവ്വാഴ്ച ലണ്ടന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

2016 ലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 9000 കോടി രൂപ തിരിച്ചടക്കാത്തതിനാല്‍ മല്യ അന്വേഷണം നേരിടവെയായിരുന്നു ഇന്ത്യ വിട്ടത്. ലണ്ടന്‍ ഹൈക്കോടതിയില്‍നിന്നും ഇന്ത്യക്കനുകൂലമായ വിധിയുണ്ടായാല്‍ മല്യയെ തിരിച്ചയക്കാനുള്ള ഉത്തരവില്‍ രണ്ടു മാസത്തിനകം യു.കെ. ആഭ്യന്തര സെക്രട്ടറി ഒപ്പിടും

Story by
Read More >>