തിരഞ്ഞെടുപ്പില്‍ വ്യാപകക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് യെദ്യൂരപ്പയുടെ കത്ത്

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വിജയ്പൂരിലെ മണഗുളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ്...

തിരഞ്ഞെടുപ്പില്‍ വ്യാപകക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് യെദ്യൂരപ്പയുടെ കത്ത്

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വിജയ്പൂരിലെ മണഗുളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷീനുകള്‍ കണ്ടെത്തിയത് ക്രമക്കേട് വ്യക്തമാക്കുന്നതാണെന്നും ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് യെദ്യൂരപ്പ.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ നിന്ന് 9746 വ്യാജ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത് സംശയാസ്പദമാണ്. നേരത്തേ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു. എന്നാല്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

Story by
Read More >>