പ്രതിപക്ഷ ഐക്യം: മമതാ ബാനര്‍ജി രാഹുലിനെയും സോണിയ ഗാന്ധിയേയും സന്ദര്‍ശിച്ചു

Published On: 2018-08-01 14:15:00.0
പ്രതിപക്ഷ ഐക്യം: മമതാ ബാനര്‍ജി രാഹുലിനെയും സോണിയ ഗാന്ധിയേയും സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഞങ്ങള്‍ തമ്മില്‍ കാലങ്ങളായുള്ള ബന്ധമാണ്.ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു. ദേശീയ പൗരത്വ പട്ടികയെക്കുറിച്ചും 2019 ലെ തെരഞ്ഞെടുപ്പിനെയും പറ്റിയും സംസാരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബിജെപിക്ക് 2019 ലെ തെരഞ്ഞടുപ്പിനെക്കുറിച്ച് വലിയ ആശങ്കകളാണുള്ളതെന്നും കൂടിക്കാഴ്ചക്ക് ശേഷം മമത ബാനര്‍ജി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Top Stories
Share it
Top