മമതാ ബാനര്‍ജി ശൂര്‍പ്പണകയാണ്; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ലഖ്നൗ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശൂര്‍പ്പണകയാണെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ സുരേന്ദ്ര സിങ്. പശ്ചിമബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മമത...

മമതാ ബാനര്‍ജി ശൂര്‍പ്പണകയാണ്; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ലഖ്നൗ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശൂര്‍പ്പണകയാണെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ സുരേന്ദ്ര സിങ്. പശ്ചിമബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മമത നടപടികളൊന്നും സ്വകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംല്‍എയുടെ വിമര്‍ശനം. ശൂര്‍പ്പണകയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഇത്തരം നേതാക്കള്‍ നാടിന് നല്ലതല്ല. പശ്ചിമബംഗാല്‍ ജമ്മു കശ്മീരാവുകയാണ്. ഹിന്ദുക്കള്‍ക്ക് നാടുവിട്ടുപോകേണ്ട സ്ഥിതിയാണുള്ളതെന്നും എംഎല്‍എ പറഞ്ഞു.

കോണ്‍ഗ്രസ് രാവണനെ പോലെയാണെണ്. മോദി ഭരണത്തിലിരിക്കുമ്പോള്‍ ദേശവിരുദ്ധരും തീവ്രവാദികളും ഇന്ത്യയ്ക്ക് ഉണ്ടാകില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

ഭാരത് മാതാ കി ജയ് എന്ന് പറയാത്തവര്‍ പാക്കിസ്താനികളാണ്, 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഇസ്‌ലാമും ഭഗവത് ഗീതയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ സുരേന്ദ്ര സിങ് മുന്‍പ് നടത്തിയിട്ടുണ്ട്

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാദ പ്രസ്താവനകളിറക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദി ബിജെപി നേതാക്കന്‍മാരോട് ആവശ്യപെട്ട ദിവസങ്ങള്‍ക്കകമാണ് സുരേന്ദ്ര സിങിന്റെ വിവാദപരാമര്‍ശം

Story by
Read More >>