ത്രിപുരയിലെ ബിജെപി വിജയം മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ജയം പോലെയെന്ന് മമത; ബംഗാളിലെ സിപിഐഎം നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ

Published On: 2018-04-25 03:15:00.0
ത്രിപുരയിലെ ബിജെപി വിജയം മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ജയം പോലെയെന്ന് മമത; ബംഗാളിലെ സിപിഐഎം നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ

കൊല്‍ക്കത്ത: ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തെ ഒട്ടും ഗൗനിക്കുന്നില്ലെന്നും മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ജയം പോലെ മാത്രമാണതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടിപ്പുകള്‍ തന്നെ ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും മമത പറഞ്ഞു.

കോണ്‍ഗ്രസിന് ഞങ്ങള്‍ 30 സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവരത് അംഗീകരിച്ചില്ല. പക്ഷെ ഒരുമിച്ചു കാര്യങ്ങള്‍ ആലോചിക്കേണ്ട സമയമാണിതെന്നും മമത പറഞ്ഞു.

മുന്‍ തലമുറയിലെ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്കൊരു പ്രത്യയശാസ്ത്രമുണ്ടായിരുന്നു. ജ്യോതിസുവിനുണ്ടായിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യക്ക് വരെ ഉണ്ടായിരുന്നു. ഇപ്പോഴത്തെ നേതാക്കള്‍ക്കതില്ല. അവര്‍ അവസരവാദികളാണ്. അവര്‍ തൃണമൂലിനെ തകര്‍ക്കാന്‍ ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയിരിക്കുയാണെന്നും മമത പറഞ്ഞു.

Top Stories
Share it
Top