ജന്മദിന ആശംസകളറിയിച്ച് പിണറായിക്ക് മമതയുടെ ട്വീറ്റ്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ...

ജന്മദിന ആശംസകളറിയിച്ച് പിണറായിക്ക് മമതയുടെ ട്വീറ്റ്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. വ്യഴാഴ്ച പുലര്‍ച്ചെയാണ് മമത തന്റെ ട്വിറ്റര്‍ അകൗണ്ട് വഴി പിണറായി വിജയന് പിറന്ന് ആശംസകള്‍ അറിയിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ എന്നാണ് മമത ട്വിറ്ററില്‍ കുറിച്ചത്.

രേഖകളില്‍ പിണറായിയുടെ ജനന തിയതി 21 മാര്‍ച്ച് 1944 എന്നാണ്. 2016ലാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ ജനന തിയതി വെള്ളിപ്പെടുത്തിയത്.<

>

കര്‍ണ്ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്തെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച സഹാചര്യത്തില്‍ മമതയുടെ ട്വിറ്റര്‍ സന്ദേശം പുതിയ രാഷ്ട്രീയ നിലപാടുകളുടെ കൂടി പ്രതീകമാകുന്നു. കഴിഞ്ഞ മാസം മമതാ ബാനര്‍ജി ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്‍ജിയെ കൊല്‍ക്കത്തയില്‍ സന്ദര്‍ശിച്ചിരുന്നു. ബി.ജെ.പിക്കെതിരായി ബംഗാളിലും ഒരുക്കങ്ങള്‍ നടത്താനുള്ള നിക്കങ്ങളാകാം ഇവയെന്നാണ് രാഷട്രീയ നിരീക്ഷകര്‍ പറയുന്നുത്.

Story by
Read More >>