ബിജെപിക്കെതിരായ പടയൊരുക്കം മമത ദില്ലിയില്‍

Published On: 2018-03-27 05:00:00.0
ബിജെപിക്കെതിരായ പടയൊരുക്കം മമത ദില്ലിയില്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ പടയൊരുക്കത്തിന് കോപ്പുകൂട്ടാനായി മമത ബാനര്‍ജി ഡല്‍ഹിയിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായും എന്‍.സി.പി നേതാവ് ശരത് പവാറുമായും മമത കൂടിക്കാഴ്ച നടത്തും. നേരത്തെ സോണിയ നടത്തിയ അത്താഴ വിരുന്നില്‍ മമത പങ്കെടുത്തിരുന്നില്ല. ഈ സന്ദര്‍ശനം അതിന് പകരമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ വ്യക്തിപരമായ സന്ദര്‍ശനമെന്നാണ് മമത നല്‍കുന്ന വിശദീകരണം.

ശരത് പവാറുമൊത്താണ് ഇന്ന് മമതയുടെ അത്താഴം. പാര്‍ലമെന്റ് സന്ദര്‍ശനവും മമതയുടെ അജണ്ടയില്‍ ഉള്‍പെടുന്നു. അവിടെ തന്റെ പാര്‍ട്ടി എം.പിമാരുമായി മമത കൂടിക്കാഴ്ച നടത്തും. അതിനിടെ, ശരത് പവാര്‍ പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പാര്‍ട്ടികളെ ഇതിലേക്ക് ക്ഷണിച്ചതയാണ് റിപ്പോര്‍ട്ട്. സോണിയയുടെ വിരുന്നിന് ശേഷമുള്ള പ്രതിപക്ഷത്തിന്റെ ഒത്തുകൂടലായിരിക്കും ഇത്.

Top Stories
Share it
Top