പശുക്കടത്താരോപിച്ച് യുപിയിൽ വീണ്ടും അരുംകൊല

ലഖ്നോ: ഉത്തർപ്രദേശിലെ ഹപൂരിൽ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 45കാരനായ കാസിം, 65...

പശുക്കടത്താരോപിച്ച് യുപിയിൽ വീണ്ടും അരുംകൊല

ലഖ്നോ: ഉത്തർപ്രദേശിലെ ഹപൂരിൽ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 45കാരനായ കാസിം, 65 കാരനായ സമായുദ്ധീൻ എന്നിവരാണ് ആക്രമണത്തിനിരയായത്. കാസിം ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സമൂദുദ്ദീൻ ചികിത്സയിലാണുള്ളത്.

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും എംഎൽഎമാരും എംപിമാരും സമീപത്ത് ​യോ​ഗം ചേരുന്നതിനാൽ കടുത്ത സുരക്ഷയിലായിരുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. അയൽ ഗ്രാമത്തിലെ ചിലരുമായുണ്ടായ തർക്കത്തിലാണ് ഇവർക്ക് മർദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പശുക്കടത്ത് ആരോപിച്ചാണ് ഇവരെ മർദിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇരകളുടെ കുടുംബാംഗങ്ങൾ, അറസ്റ്റിലായ രണ്ട് പ്രതികൾ എന്നിവരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

മർദനത്തിൻറെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ആക്രമിക്കപ്പെട്ട് അവശനായ കാസിം താഴെ വീണുകിടക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം. ആക്രമങ്ങൾ മതിയാക്കാൻ ആരോ അവശ്യപ്പെടുന്ന ശബ്ദവും കേൾക്കാം. അവനെ ആക്രമിച്ചത് മതിയാക്കൂ. ഇതിൻെറ പരിണതഫലങ്ങൾ മനസ്സിലാക്കു എന്നും അയാൾ പറയുന്നുണ്ട്. <

>

Story by
Read More >>