യുവതിയുടെ മൃതദേഹം ഏഴ് കഷണങ്ങളാക്കി പെട്ടിയില്‍; പ്രതികള്‍ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയുടെ മൃതദേഹം ഏഴ് കഷണങ്ങളാക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. ഭര്‍ത്താവിന്റെ രണ്ട്...

യുവതിയുടെ മൃതദേഹം ഏഴ് കഷണങ്ങളാക്കി പെട്ടിയില്‍; പ്രതികള്‍ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയുടെ മൃതദേഹം ഏഴ് കഷണങ്ങളാക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. ഭര്‍ത്താവിന്റെ രണ്ട് സഹോദരന്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന്‌
ഏഴ് കഷണങ്ങളാക്കി മുറിച്ച നിലയില്‍ ജൂണ്‍ 21നാണ് മൃതദേഹം കണ്ടെത്തിയത്.

ഗുഡ്ഗാവിലെ പ്രൈവറ്റ് കമ്പനിയുടേതാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ പെട്ടി. ഇതിനെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭര്‍ത്താവിലേക്ക് സംശയം വന്നത്. യുഎഇയില്‍ നിന്ന് ജാവേദ് അക്തര്‍ എന്നയാളുടെ പേരിലാണ് പെട്ടി ഡെലിവറി ചെയ്തത്.

തുടര്‍ന്ന് ജാവേദിനെ ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ ഭര്‍ത്താവ് സാജിദ് അലി അന്‍സാരിയിലേക്ക് അന്വേഷണം തുടര്‍ന്നത് ഇയാള്‍ക്ക് മറ്റൊരു യുവതിയുമായുള്ള ബന്ധമാണ് ഭാര്യയെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് സഹായികളായി രണ്ട് സഹോദരന്‍മാരെയും വിളിച്ചുവരുത്തുകയായരിുന്നു.

Story by
Read More >>