ത്വലാഖ് ചൊല്ലി യുവതിയെ പീഡിപ്പിച്ചു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

Published On: 2018-07-14 10:45:00.0
ത്വലാഖ് ചൊല്ലി യുവതിയെ പീഡിപ്പിച്ചു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

വെബ്ഡസ്‌ക്: ഫോണിലൂടെ ത്വലാഖ് ചൊല്ലിയ ശേഷം വെള്ളവും ഭക്ഷണവും നല്‍കാതെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ത്വലാഖും ചൊല്ലിയതിനു ശേഷം മാസങ്ങളോളം വീട്ടിലിട്ട് പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി നസീം ഖാനാണ് അറസ്റ്റിലായത്.

2005ലാണ് ഇരുവരുടേയും വിവാഹം നടന്നത്. കുറച്ചു നാളുകള്‍ക്ക് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ നസീം പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതിനിടെ ഒരു ദിവസം ഫോണിലൂടെ വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. തുടർന്ന് മാസങ്ങളോളം ഇയാൾ യുവതിയെ ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുക്കാനായില്ലെന്നും അസുഖം കൂടതലായതിനെ തുടർന്ന് ആശുപത്രിയില്‍ കൊണ്ടുപോകും വഴി റസിയ മരണപ്പെടുകയായിരുവെന്നും സഹോദരി താര പറഞ്ഞു.

ഡല്‍ഹിയില്‍ ചെരുപ്പ് ഫാക്ടറി നടത്തുന്ന നസീമിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ ഇയാളെ റിമാന്റ് ചെയ്തു


Top Stories
Share it
Top