പശുക്കടത്ത്: രാജസ്ഥാനില്‍ ഒരാളെ അടിച്ചുകൊന്നു

Published On: 21 July 2018 4:15 AM GMT
പശുക്കടത്ത്: രാജസ്ഥാനില്‍ ഒരാളെ അടിച്ചുകൊന്നു

വെബ്ഡസ്‌ക്: പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ ഒരാളെ അടിച്ചുകൊന്നു. രാജസ്ഥാനിലെ അല്‍വാറിനടുത്ത് രാംഗഡിലാണ് സംഭവം. രണ്ടു പശുവിനെ കൊണ്ടുപോകുന്നതിനിടെയാണ് അക്ബര്‍ ഖാനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്. ഹരിയാനയിലെ കൊള്‍ഗനാവില്‍ നിന്നും രാംഗഡിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്നു അക്ക്ബര്‍ ഖാന്‍.

അടിച്ചുകൊല നിയമനിര്‍മ്മാണം വഴി തടയണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ട് നാലു ദിവസം കഴിഞ്ഞിട്ടേയുളളൂ. നിയമം കയ്യിലെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തെ രണ്ട് ദിവസം മുമ്പ് ലോകസഭയില്‍ അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അപലപിച്ചിരുന്നു.

Top Stories
Share it
Top