ബസില്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്തു; യാത്രക്കാരന്‍ പിടിയില്‍

കൊല്‍ക്കത്ത: ബസില്‍ സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. ബസില്‍ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകളെ...

ബസില്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്തു; യാത്രക്കാരന്‍  പിടിയില്‍

കൊല്‍ക്കത്ത: ബസില്‍ സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. ബസില്‍ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകളെ നോക്കിയാണ് സ്വയംഭോഗം ചെയ്തത്. കാഴ്ച്ച കണ്ടതോടെ സ്ത്രീകള്‍ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

'' വഷളനായ ആക്രിവ്യാപാരിയെ ശ്യാംപുകാര്‍ പൊലീസ് പരിധിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.'' പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസിന്റെ കുറിപ്പിനൊപ്പം പ്രതിയുടെ ഫോട്ടോയും പതിച്ചിട്ടുണ്ട്. ബസില്‍ വഷളത്തരം കാണിച്ച സംഭവം ഫോണില്‍ പകര്‍ത്തി രണ്ട് സ്ത്രീകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം കുറ്റക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഹുഗ്ലി ജില്ലയിലെ ബൈദ്യാഭാട്ടി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയുടനെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുകൊണ്ടാണ് കുറ്റവാളിയെ പിടിക്കൂടാന്‍ പെട്ടെന്ന് സാധിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രായം ചെന്നയാള്‍ അസാധാരണ ചേഷ്ടകള്‍ കാണിക്കുകയും സ്വയം ഭോഗം ചെയ്യുന്നതുംമാണ് വീഡിയോവില്‍ പതിഞ്ഞത്.

Story by
Read More >>