ഫറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Published On: 2018-08-04 06:30:00.0
ഫറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ജമ്മു: ഫറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാള്‍ വെടിയേറ്റുമരിച്ചു. ''മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്കുളള പ്രധാന ഗെയ്റ്റ് തകര്‍ത്ത് അകത്തേക്ക് പ്രവേശിച്ചയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിപിടിയുണ്ടാക്കി. പിന്നീട് വെടിയേറ്റുമരിക്കുകയായിരുന്നു.'' ജമ്മു എസ്എസ്പി വിവേക് ഗുപ്ത പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വെടിയേറ്റുമരിച്ചയാളുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന് അബ്ദുല്ലയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

I am aware of the incident that took place at the residence my father & I share in Bhatindi, Jammu. Details are sketchy at the moment. Initial reports suggest an intruder was able to gain entry through the front door & in to the upper lobby of the house.

— Omar Abdullah (@OmarAbdullah) August 4, 2018


Top Stories
Share it
Top