മണിപ്പൂരിലെ ആദ്യ സൗരോര്‍ജ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

ഇംഫാല്‍: വടക്ക്- കഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെതും രാജ്യത്തെ മൂന്നാമത്തെയും സൗരോര്‍ജ ടോയ്‌ലറ്റ് ഇനി മണിപ്പൂരിന് സ്വന്തം. മണിപ്പൂര്‍ ടൂറിസം ഡയറക്ടര്‍...

മണിപ്പൂരിലെ ആദ്യ സൗരോര്‍ജ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

ഇംഫാല്‍: വടക്ക്- കഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെതും രാജ്യത്തെ മൂന്നാമത്തെയും സൗരോര്‍ജ ടോയ്‌ലറ്റ് ഇനി മണിപ്പൂരിന് സ്വന്തം. മണിപ്പൂര്‍ ടൂറിസം ഡയറക്ടര്‍ വൈക്കോം ഇബോഹല്‍ എബുദെവു മാര്‍ജിങ് ഹില്ലില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ച സൗരോര്‍ജ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗുവാഹത്തിയില്‍ നടന്ന ആഗോള ഉച്ചകോടിക്കിടെ പരിചയപ്പെട്ട സംരംഭകനാണ് സൗരോര്‍ജ ടോയ്‌ലറ്റിനെ തനിക്ക് പരിചയപ്പടുത്തിയതെന്ന് മണിപ്പൂര്‍ ടൂറിസം ഡയറക്ടര്‍ ഇബോഹല്‍ പറഞ്ഞു. ഇത്തരം ടോയ്‌ലറ്റുകള്‍ മണിപ്പൂരില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പദ്ധതി വിജയകരമെന്ന് കണ്ടാല്‍ സംസ്ഥാനത്തെ വിനേദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം സോളാര്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നും ഇബോഹല്‍ പറഞ്ഞു. രവികാസ് മൈത്രിയുടെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടോയ്‌ലറ്റ് സ്ഥാപിച്ചത്.


രാജ്യത്ത് ഇത്തരത്തില്‍ സൗരോര്‍ജ ടോയ്‌ലറ്റുകള്‍ ഉള്ളത് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമാണ്. ഒക്ടോബറിനുള്ളില്‍ സംസ്ഥാനത്ത് 100 സൗരോര്‍ജ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനാണ് മണിപ്പൂര്ർ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

Story by
Read More >>