രാഷ്ട്രീയ സുസ്ഥിരത ഉറപ്പ് വരുത്തിയതില്‍ മന്‍മോഹന്‍ സിങിനോട് നാം കടപ്പെട്ടവര്‍: പ്രണബ് മുഖര്‍ജി

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ വാനോളം പുകയ്ത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്ത് അസ്ഥിരതയുണ്ടായിരുന്ന സമയങ്ങളില്‍...

രാഷ്ട്രീയ സുസ്ഥിരത ഉറപ്പ് വരുത്തിയതില്‍ മന്‍മോഹന്‍ സിങിനോട് നാം കടപ്പെട്ടവര്‍: പ്രണബ് മുഖര്‍ജി

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ വാനോളം പുകയ്ത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്ത് അസ്ഥിരതയുണ്ടായിരുന്ന സമയങ്ങളില്‍ രാഷ്ട്രീയ സ്ഥിരതയുണ്ടാക്കുന്നതില്‍ മന്‍മോഹന്‍സിങ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. വി.സി പത്മനാഭന്‍ മെമ്മോറിയല്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ മന്‍മോഹന്‍ സിങ് വേദിയിലിരിക്കെയായിരുന്നു മുന്‍ രാഷ്ട്രപതിയുടെ പുകയ്ത്തല്‍.

രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷ, തൊഴില്‍ ലഭിക്കാനുള്ള അവകാശം തുടങ്ങിയ മാറ്റങ്ങള്‍ക്ക് മന്‍മോഹന്‍ സിങിന് വലിയ പങ്കുണ്ടെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. 2007ല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ മന്‍മേഹന്‍സിങിന്റെ ഇടപെടലാണ് രാജ്യത്തെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നരസിംഹ റാവു പ്രധാനമന്തിയായിരുന്ന കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ ഇടപെടലുകളേയും പ്രണബ് പുകഴ്ത്തി. ഏറ്റവും ഗുരുതരമായ ഘട്ടത്തില്‍ രാഷ്ട്രീയ സുസ്ഥിരത ഉറപ്പുവരുത്തിയതിന് ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭന്‍ അവാര്‍ഡ് മന്‍മോഹന്‍ സിങിന് നല്‍കിയാണ് മുന്‍ രാഷ്ട്രപതി മടങ്ങിയത്.

Story by
Read More >>