പൊ​ങ്ങ​ച്ച​വും പാഴ്വാഗ്ദാനങ്ങളും  ന​യ​രൂ​പീ​ക​ര​ണ​ത്തി​നു പ​ക​ര​മാ​വി​ല്ല; മ​ൻ​മോ​ഹ​ൻ സിങ്

Published On: 2018-07-22 10:30:00.0
പൊ​ങ്ങ​ച്ച​വും പാഴ്വാഗ്ദാനങ്ങളും  ന​യ​രൂ​പീ​ക​ര​ണ​ത്തി​നു പ​ക​ര​മാ​വി​ല്ല; മ​ൻ​മോ​ഹ​ൻ സിങ്

ന്യൂ​ഡ​ൽ​ഹി: നിരന്തരമായ സ്വയംപുകഴ്ത്തലും പൊള്ളയായ വാഗ്ദാനങ്ങളും കൊണ്ട് രാജ്യത്തിന്റെ വികസനത്തിനാവശ്യമായ നയരൂപീകരണം സാധ്യമാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക മൈ​ത്രി​യും സാമ്പത്തിക വി​ക​സ​ന​വും തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ദ്ദേ​ഹം പ​രി​പൂ​ർ​ണ്ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. രാ​ഹു​ൽ പാ​ർ​ട്ടി ത​ല​പ്പ​ത്ത് എ​ത്തി​യ​ശേ​ഷ​മു​ള്ള പു​ന​സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​മാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് രാ​ഹു​ൽ പാ​ർ​ട്ടി നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. പാ​ർ​ല​മെ​ന്‍റി​ൽ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി മ​ൻ​മോ​ഹ​ൻ സിം​ഗ് മോ​ദി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം മ​ൻ​മോ​ഹ​നെ​തി​രേ മോ​ദി തി​രി​ച്ച​ടി​ച്ചി​രു​ന്നു. സാമ്പത്തിക വി​ദ​ഗ്ധ​നാ​യ പ്ര​ധാ​ന​മ​ന്ത്രി​യും എ​ല്ലാ​മ​റി​യു​ന്ന ധ​ന​മ​ന്ത്രി​യും ചേ​ർ​ന്ന് ത​ക​ർ​ത്തെ​റി​ഞ്ഞ ഇ​ന്ത്യ​യു​ടെ സമ്പത്ത് വ്യ്‌വസ്ഥയെ ആണു ത​ന്‍റെ സ​ർ​ക്കാ​ർ ന​യി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.

Top Stories
Share it
Top