മോദിയെ വിമര്‍ശിച്ച്‌ മന്‍മോഹന്‍ സിങ് 

Published On: 7 May 2018 7:45 AM GMT
മോദിയെ വിമര്‍ശിച്ച്‌  മന്‍മോഹന്‍ സിങ് 

ബംഗളുരു:നരേന്ദ്രമോദിയെ ആക്ഷേപിച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.അധിക നികുതി ചുമത്തി ജനങ്ങളെ നിരന്തരം കഷ്ടപ്പെടുത്തുകയാണ് മോദിയെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.ബംഗളുരുവിലെ കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവെ ആയിരുന്നു നരേന്ദ്ര മോദിയെ മന്‍മോഹന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചത്.

യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ വളര്‍ച്ചാ നിരക്ക് പകുതിയായി കുറഞ്ഞിട്ടുണ്ട്.സാമ്പത്തിക രംഗത്തുള്ള മോദിയുടെ അജ്ഞത പൊതുജനങ്ങളുടെ ബാങ്കിങ് വിശ്വസ്ഥതയെ നശിപ്പിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണുള്ളത്.യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ കിട്ടുന്നില്ല.സാമ്പത്തിക രംഗത്തെ വളര്‍ച്ചാ നിരക്കും താഴേക്കാണ്.നോട്ട് നിരോധനവും തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയതും മോദി സര്‍ക്കാരിന് ഒഴിവാക്കാനാവുന്ന മണ്ടത്തരങ്ങളായിരുന്നുവെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top