ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ആറു ജവാന്‍മാര്‍ക്ക് വീരമൃത്യു

Published On: 2018-05-20 09:30:00.0
ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ആറു ജവാന്‍മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബേറില്‍ ആറു ജവാന്‍മാര്‍ക്ക് വീരമൃത്യു. ഇന്നു രാവിലെ 11ഓടെയായിരുന്നു ആക്രമണം. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചത്തീസ്ഗഡ് ആംഡ് ഫോര്‍സില്‍ നിന്നുള്ള മൂന്നുപേരും ദന്തേവാഡ ജില്ലാ പോലീസ് ഫോഴ്‌സില്‍ നിന്നുള്ള മൂന്നു പേരുമാണ് മരിച്ചത്.

ആക്രമണം നടക്കുന്ന മേഖലയിലേക്ക് സിആര്‍പിഎഫ് സംഘത്തെ അയച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 39 മാവോയിസ്റ്റുകളെ കഴിഞ്ഞമാസം സൈന്യം കൊലപ്പെടുത്തിയിരുന്നു. അടുത്തിടെയുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയായിരുന്നു ഇത്.

Top Stories
Share it
Top