വ്യാപക ആക്രമണം, മഹാരാഷ്ട്രയിൽ ബന്ദ് പിന്‍വലിച്ചു

Published On: 25 July 2018 11:00 AM GMT
വ്യാപക ആക്രമണം, മഹാരാഷ്ട്രയിൽ ബന്ദ് പിന്‍വലിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മറാത്തി കാന്ത്രി മോര്‍ച്ച മുംബൈയില്‍ പ്രഖ്യാപിച്ച ബന്ദ് പിന്‍വലിച്ചു. ബന്ദിനെ തുടര്‍ന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലും വ്യാപക ആക്രമണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ബന്ദ് പിന്‍വലിച്ചത്. താനെയിലും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരായ മറാത്താ വിഭാഗങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.

ബന്ദിനിടെ ബസ്സിന് തീവെയ്ക്കുകയും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു. പ്രക്ഷോഭകരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. താനെയ്ക്കിടില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധക്കാര്‍ ഔറംഗാബാദ്- പൂണെ ഹൈവേ ഉപരോധിക്കുകയാണ്. പ്രക്ഷോഭകരില്‍ ഒരാള്‍ തിങ്കളാഴ്ച ഗോദാവരി നദിയില്‍ ചാടി ആത്ഹത്യ ചെയ്തതോടെയാണ് മറാത്തി ക്രാന്ത്ി മോര്‍ച്ച ബന്ദിന് ആഹ്വാനം ചെയ്തത്.

Top Stories
Share it
Top