മറാത്ത പ്രക്ഷോഭം നാലം ദിവസത്തിലേക്ക്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

മുംബൈ: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച നടത്തുന്ന പ്രതിഷേധം നാലാം...

മറാത്ത പ്രക്ഷോഭം നാലം ദിവസത്തിലേക്ക്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

മുംബൈ: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച നടത്തുന്ന പ്രതിഷേധം നാലാം ദിവസത്തില്‍.

പ്രതിഷേധത്തിന്റെ ഭാഗമായി സംഘടനകള്‍ മുംബൈ, താനെ, പൂനെ , നവി മുംബൈ എന്നിവിടങ്ങളില്‍ ഇന്നലെ നടത്തിയ ബന്ദ് പലയിടത്തും ആക്രമത്തില്‍ കലാശിച്ചിരുന്നു. മൂന്ന് ബസ്സുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. അവശ്യ സേവനങ്ങളായ ആശുപത്രി,സ്‌കൂള്‍, തുടങ്ങിയവയെ ബന്ദില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. സമാധാനപരമായി നടത്തിയ ബന്ദില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് ചിലര്‍ അതിക്രമിച്ച കയറിയതായി സമരാനുകൂലികള്‍ ആരോപിച്ചു.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നവസ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ നിന്ന് മുംബൈ നഗരത്തെ ഒഴിവാക്കിയെങ്കിലും സംസ്ഥാനത്തിന്റെ മറ്റ് ഇടങ്ങളില്‍ സമരം തുടരുമെന്ന് മറാത്ത ക്രാന്തി മോര്‍ച്ച അറിയിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നവി മുംബൈയില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.

ഇന്നലെ മറാത്ത ബന്ദിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 447 പേരെ കസ്റ്റഡയില്‍ എടുത്തതായി മഹാരാഷ്ട പൊലീസ് അറിയിച്ചു. അതെസമയം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് എന്‍.സി.പി എം.എല്‍.എ രാജി കത്ത് നല്‍കി. പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Story by
Read More >>