'നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും പറയാതിരിക്കുക': അയോദ്ധ്യ വിധിയില്‍ പ്രതികരിച്ച് ക‍ട്ജു

തർക്ക ഭൂമി രാമ ക്ഷേത്ര നിർമ്മാണത്തിനായി വിട്ടു നൽകണമെന്നും മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നത്

ന്യൂഡൽഹി: അയോദ്ധ്യ ബാബറി മസ്ജിദ്- രാമജന്മഭൂമി കേസി കേസിലെ സുപ്രിം കോടതി വിധിയോട് പ്രതികരിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് മാർകണ്ഡേയ കട്ജു.

ഞാൻ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും പറയാതിരിക്കുക. സത്യസന്ധമായി പറയട്ടെ സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു കട്ജുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു കട്ജുവിന്റെ പ്രതികരണം.

തർക്ക ഭൂമി രാമ ക്ഷേത്ര നിർമ്മാണത്തിനായി വിട്ടു നൽകണമെന്നും മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നത്. തർക്ക ഭൂമി മൂന്നാക്കി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി.

പള്ളി നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ ഭൂമി യു.പി സർക്കാരോ കേന്ദ്ര സർക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് കൈമാറണം.ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം എടുത്തത്. നിർമോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അർഹമായ പ്രാതിനിധ്യം നൽകണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാൻ മൂന്ന് മാസം സമയം കേന്ദ്ര സർക്കാരിന് അനുവദിച്ചിട്ടുണ്ട്.


Read More >>