വിവാഹപ്രായമെത്താത്ത രണ്ടുപേര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി

Published On: 7 May 2018 3:30 AM GMT
വിവാഹപ്രായമെത്താത്ത രണ്ടുപേര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹപ്രായമെത്താത്ത രണ്ടുപേര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. വിവാഹസമയം വരന് 21 വയസ്സ് തികയാഞ്ഞതിനാല്‍ മലയാളി ദമ്പതികളുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ടാണ് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹം കഴിക്കാനുള്ള പ്രായമായില്ലെങ്കിലും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ ഒന്നിച്ചുജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതിവ്യക്തമാക്കി. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Top Stories
Share it
Top