രാജ്യത്ത് ജംഗില്‍ രാജ്, മോദി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു: മായാവതി

ലഖ്‌നൗ: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി. മോദി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും പൊതു...

രാജ്യത്ത് ജംഗില്‍ രാജ്, മോദി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു: മായാവതി

ലഖ്‌നൗ: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി. മോദി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും പൊതു പണം ഉപയോഗിച്ച് വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാറിന് അതിനുള്ള അവകാശമില്ലെന്നും മായാവതി പറഞ്ഞു.

''രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റു പോലെ ഉയരുമ്പോഴും വലിയ ബിസിനസുകാരുടെ താല്‍പര്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു'' മായാവതി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മായാവതി.

ബി.ജെ.പി ഭരണം ജംഗില്‍ രാജാണെന്നും എല്ലാ മേഖലയിലും അരാജകത്വമാണെന്നും മായാവതി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും വീഴ്ചയാണ്. സ്ത്രീ സുരക്ഷാ എന്നത് വെറും പൊങ്ങച്ചമാണെന്നും കഠ്‌വയിലെയും ഉന്നാവയിലെയും പീഡന കേസുകളിലെ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Story by
Read More >>