അടുത്ത 20 വര്‍ഷത്തേക്ക് താനായിരിക്കും ബിഎസ്പി അധ്യക്ഷനെന്ന് മായാവതി 

Published On: 2018-05-27 08:45:00.0
അടുത്ത 20 വര്‍ഷത്തേക്ക് താനായിരിക്കും ബിഎസ്പി അധ്യക്ഷനെന്ന് മായാവതി 

ലക്‌നൗ: പ്രായം തളര്‍ത്തിയില്ലെങ്കില്‍ അടുത്ത 20 വര്‍ഷത്തേക്ക് താന്‍ ബിഎസ്പി അധ്യക്ഷയായി തുടരുമെന്ന് മായാവതി. ലക്‌നൗവില്‍ പാര്‍ട്ടി ദേശീയ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി. പാര്‍ട്ടി ഭരണഘടനയില്‍ ചെറിയ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ദേശീയ അധ്യക്ഷന്റെ ബന്ധുവെന്ന നിലയില്‍ ആരും പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനം വഹിക്കില്ലെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് പാര്‍ട്ടി പോലെ ബിഎസ്പിയിലും കുടുംബവാഴ്ചയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് മായാവതി പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം മാനിച്ച് കഴിഞ്ഞ വര്‍ഷം ബിഎസ്പി ഭരണഘടനയില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയിരുന്നു. സഹോദരനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു അതെങ്കിലും താനൊരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായിയിരിക്കുമെന്ന് സഹോദരന്‍ വ്യക്തമാക്കിയതായും അവര്‍ പരഞ്ഞു.

Top Stories
Share it
Top