മക്ക മസ്ജിദ് സ്‌ഫോടന കേസ്: മുഖ്യതെളിവ് അന്വേഷണത്തിനിടയില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ മുഖ്യതെളിവ് നഷ്്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2007 ല്‍ നടന്ന സ്‌ഫോടനത്തിന്റെ കേസ്ഫയല്‍ 2010 ലാണ് സിബിഐ, ദേശീയ...

മക്ക മസ്ജിദ് സ്‌ഫോടന കേസ്: മുഖ്യതെളിവ് അന്വേഷണത്തിനിടയില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ മുഖ്യതെളിവ് നഷ്്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2007 ല്‍ നടന്ന സ്‌ഫോടനത്തിന്റെ കേസ്ഫയല്‍ 2010 ലാണ് സിബിഐ, ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എക്ക് കൈമാറിയത്. കേസിന്റെ മുഖ്യ തെളിവുകളില്‍ ഒന്നായ ചുവന്ന കുപ്പായമാണ് എന്‍ ഐ എക്ക് ലഭിക്കാതിരുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ചുവന്ന ഷര്‍ട്ട് മസ്ജിദില്‍ ബോംബ് വെച്ച ആളുടേതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ആ ഷര്‍ട്ട് നഷ്ടപ്പെടുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഈ തെളിവ് അന്വേഷണസംഘത്തിന്റെ കൈവശം ഉളളതായി എന്‍ ഐ എ പ്രത്യേക ഡയരക്ടര്‍ ഉറപ്പ് വരുത്തിയിരുന്നു.

മുഖ്യതെളിവായ ചുവന്ന ഷര്‍ട്ടിന് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ തെളിവുകളില്ലാത്തതിനാല്‍ 5 പേരെ കോടതി വെറുതെ വിടുകയായിരുന്നു. അതെസമയം, കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്ജി രവീന്ദര്‍ റെഡ്ഡി വിധിക്കുശേഷം രാജിവെയ്ക്കുകയും ചെയ്തു.

2007 മെയ് 18ന് സ്‌ഫോടനം നടന്ന ഇടത്തില്‍ നിന്നു പൊട്ടിത്തെറിക്കാത്ത ഒരു ബോംബും ചുവന്ന കുപ്പായവും ഒരു താക്കേലും പൊലീസ് കണ്ടെടുത്തിരുന്നു. പിന്നീട് പൊലീസ് കേസ് സിബിഐക്ക് കൈമാറി. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് 2010ലാണ് സിബിഐ കേസ് എന്‍ ഐ എക്ക് കൈമാറുന്നത്. എന്‍ ഐ എ 7 പേരെ കുറ്റവാളികളാക്കി മൂന്ന് കുറ്റപത്രം സമര്‍പ്പിച്ചു. കേസിനാസ്പദമായ എല്ലാ തെളിവുകളും സിബിഐ, എന്‍ ഐ എക്ക് കൈമാറിയെങ്കിലും ആ ചുവന്ന ഷര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു.

Story by
Read More >>