മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി തള്ളി

Published On: 2018-04-19 07:30:00.0
മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി തള്ളി

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി തള്ളി. ഹൈദരാബാദിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയാണ് 2007 ല്‍ നടന്ന മക്ക മസ്ജിദ് സ്ഫോടനകേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി വിധി പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം രാജിക്കത്ത് സമര്‍പ്പിച്ചത്.

രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം 15 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു, ഉടന്‍ അവധി അവസാനിപ്പിച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. 11 വര്‍ഷം നീണ്ടുനിന്ന കേസിന്റെ വിധി പ്രഖ്യാപിച്ച ഉടനെ തന്നെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി റെഡ്ഡി രാജി സമര്‍പ്പിച്ചത് ഏവരെയും അമ്പരിപ്പിച്ചിരുന്നു.

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടവരില്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്വാമി അസീമാനന്ദയും ഉള്‍പ്പെടും. മൂന്ന് ഭീകരാക്രമണക്കേസുകളുമായി അസീമാനന്ദക്ക് ബന്ധമുണ്ട്. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മക്ക മസ്ജിദ് സ്ഫോടനത്തില്‍ പ്രതികളുടെ പങ്ക് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടെന്ന കാരണം ചൂണ്ടികാണിച്ചാണ് റെഡ്ഡി പ്രതികളെ വെറുതെവിട്ടത്.

Top Stories
Share it
Top