മധ്യപ്രദേശില്‍ പുരുഷ-വനിത പോലീസ് ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ പരിശോധന നടന്നത് ഒരു മുറിയില്‍

ബിന്‍ഡ്: പൊലീസ് കോണ്‍സ്റ്റബിള്‍ ജോലിക്കായി അപേക്ഷിച്ച പുരുഷ-വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയത് ഒരു മുറിയില്‍.മധ്യപ്രദേശ്...

മധ്യപ്രദേശില്‍ പുരുഷ-വനിത പോലീസ് ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ പരിശോധന നടന്നത് ഒരു മുറിയില്‍

ബിന്‍ഡ്: പൊലീസ് കോണ്‍സ്റ്റബിള്‍ ജോലിക്കായി അപേക്ഷിച്ച പുരുഷ-വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയത് ഒരു മുറിയില്‍.മധ്യപ്രദേശ് സംസ്ഥാത്തെ ബിന്‍ഡിലാണ് സര്‍ക്കാര്‍ പോലീസ് സേനയുടെ വനിതാ-പുരുഷ ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ പരിശോധന ഒരു മുറിയില്‍ നടത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടയാണ് പരിശോധന രീതി വിവാദമായത്. വനിതാ ഉദ്യോഗാര്‍ത്ഥികളുടെ പരിശോധനക്ക് വനിതാ ഡോക്ടര്‍മാരോ നഴ്സുമാരയോ പരിശോധനാ മുറികളില്‍ കാണാന്‍ സാധിച്ചിരുന്നില്ല. മെഡിക്കല്‍ പരിശോധനക്ക് അടിവസ്ത്രം ധരിച്ച് നില്‍ക്കുന്ന പുരുഷന്‍മാരുടെ അതേ മുറിയില്‍ തന്നെയായിരുന്നു സ്ത്രീകളുടെയും പരിശോധന നടന്നത്.

സംഭവത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ച്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞു. 18 വനിതാ ഉദ്യോഗാര്‍ത്ഥികളും 18 പുരുഷ ഉദ്യോഗാര്‍ത്ഥികളുമായിരുന്നു പരിശോധനക്കായി എത്തിയത്.മധ്യപ്രദേശ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ സര്‍ക്കാര്‍ ക്ലിനിക്കാണ് ബിന്‍ഡയിലേത്.

പോലീസ് കോണ്‍സ്റ്റബിള്‍ ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ കായികക്ഷമതക്ക് എത്തിയപ്പോള്‍ അവരുടെ നെഞ്ചില്‍ ജാതി സീല്‍ പതിപ്പിച്ച സംഭവം നേരത്തെ മധ്യപ്രദേശില്‍ വിവാദമായിരുന്നു.സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Story by
Read More >>