മുസ്ലിംകളുടെ പ്രാര്‍ത്ഥന തടഞ്ഞു; മീററ്റില്‍ സാമുദായിക സംഘര്‍ഷം 

വെബ് ഡസ്‌ക്: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റിലെ ശാസ്ത്രി നഗറില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു....

മുസ്ലിംകളുടെ പ്രാര്‍ത്ഥന തടഞ്ഞു; മീററ്റില്‍ സാമുദായിക സംഘര്‍ഷം 

വെബ് ഡസ്‌ക്: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റിലെ ശാസ്ത്രി നഗറില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു. ബുധനാഴ്ച മുസ്ലീംകളുടെ പ്രാര്‍ത്ഥന ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. പ്രദേശത്തെ ശവകൂടീരത്തിനടുത്ത് മുസ്ലിംകള്‍ നമസ്‌കരിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നമസ്‌കാരം ഹിന്ദുത്വ സംഘടനകള്‍ തടയുകയായിരുന്നു. സെക്ടര്‍-3-ല്‍ ഗോള്‍ ക്ഷേത്രത്തിനടുത്ത് ആദ്യമായാണ് മുസ്ലിംകള്‍ നമസ്‌കാരം തുടങ്ങുന്നത്. ഇത്തരത്തില്‍ ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ട്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബിജെപിയുടെ വാദം മുസ്ലിം സംഘടന തളളി.

ഇടക്കിടെ ഇവിടെ പ്രാര്‍ത്ഥന നടത്താറുണ്ടെന്നാണ് മുസ്ലിം സംഘടനയുടെ വാദം. ബുധനാഴ്ച രാത്രി റംസാന്‍ മാസപിറവി കണ്ടയുടനെ മേഖലയിലെ മുസ്ലിംകള്‍ തടിച്ചുകൂടുകയും ഇവിടെ നമസ്‌കരിക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ, തീവ്രഹിന്ദുസംഘടനയുടെ പ്രവര്‍ത്തകര്‍ നമസ്‌കാരം തടയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്ന്് ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. സ്ഥലത്ത് പൊലീസ് എത്തിയതോടെ സംഘര്‍ഷാവസ്ഥക്ക് അയവ് വന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Story by
Read More >>