കാശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ റംസാന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് മെഹബൂബ മുഫ്ത്തി

ശ്രീനഗര്‍: റംസാന്‍ മാസത്തില്‍ കാശ്മീരില്‍ സമാധാനം ഉരപ്പുവരുത്താന്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ റംസാന്‍ കാല വെടിനിര്‍ത്തല്‍...

കാശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ റംസാന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് മെഹബൂബ മുഫ്ത്തി

ശ്രീനഗര്‍: റംസാന്‍ മാസത്തില്‍ കാശ്മീരില്‍ സമാധാനം ഉരപ്പുവരുത്താന്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ റംസാന്‍ കാല വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി. കാശ്മീരിലെ സുരക്ഷാ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അടുത്താഴ്ചയാണ് റംസാന്‍ മാസം ആരംഭിക്കുന്നത്.

യോഗത്തിനു ശേഷം ഈ വിഷയത്തില്‍ കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More >>