മെഹബൂബ മുഫ്തിയെ ജീഹാദിയെന്ന് കഠ്‌വ ബലാത്സംഗ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ 

ജമ്മു: ജമ്മൂ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജിഹാദിയെന്ന് കഠ്‌വ കേസ് മുഖ്യപ്രതിയുടെ അഭിഭാഷകന്‍. ബക്കര്‍വാല്‍ നാടോടി വിഭാഗത്തിലെ എട്ടുവയസ്സുകാരിയെ...

മെഹബൂബ മുഫ്തിയെ ജീഹാദിയെന്ന് കഠ്‌വ ബലാത്സംഗ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ 

ജമ്മു: ജമ്മൂ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജിഹാദിയെന്ന് കഠ്‌വ കേസ് മുഖ്യപ്രതിയുടെ അഭിഭാഷകന്‍. ബക്കര്‍വാല്‍ നാടോടി വിഭാഗത്തിലെ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ മുഖ്യപ്രതിയുടെ അഭിഭാഷകന്‍ ആങ്കുര്‍ ശര്‍മ്മയാണ് മുഖ്യമന്ത്രി തീവ്രവാദിയും ജിഹാദിയുമാണെന്ന് പ്രഖ്യാപിച്ചത്. മേഖലയിലെ ഗുജ്ജാര്‍-ബക്കര്‍വാല്‍ മുസ്ലിംകള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണെന്നും അവര്‍ തീവ്രവാദികളാണെന്നും ശര്‍മ്മ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

''നാടോടി കൊളളക്കാര്‍ക്കും പശുവിനെ കൊല്ലുന്നവര്‍ക്കും സഹായം ചെയ്യുന്നത് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ്'' ശര്‍മ്മ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. '' ഗുജ്ജാര്‍-ബക്കര്‍വാള്‍ വിഭാഗത്തെ നാടോടി ഗോത്രവര്‍ഗ്ഗമായി കണക്കാക്കുന്നു.

അവര്‍ യഥാര്‍ത്ഥത്തില്‍ മുസ്ലിംകളാണ്. അവര്‍ക്കെതിരെ 188 വകുപ്പ് പ്രയോഗിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നു. മെഹബൂബ മുഫ്തി ഇസ്ലാമിക -ഫാസിസം നടപ്പിലാക്കുകയാണ്'' ശര്‍മ്മ പറഞ്ഞു.

Story by
Read More >>