പിഡിപി പിളര്‍ത്തരുതെന്ന് ബിജെപിക്ക് മെഹബൂബയുടെ താക്കീത്‌

Published On: 2018-07-13 05:45:00.0
പിഡിപി പിളര്‍ത്തരുതെന്ന് ബിജെപിക്ക് മെഹബൂബയുടെ താക്കീത്‌

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്​ മുൻ കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പി.ഡി.പിയെ ഭിന്നിപ്പിച്ച് തകർക്കാനാണ്​ ബി.ജെ.പിയുടെ ശ്രമമെങ്കിൽ അതിന്റെ അനന്തരഫലം അപകടകരമാകുമെന്ന്​ മെഹബൂബ ബിജെപിക്ക് താക്കീത്​ നൽകി.

കശ്​മീരിൽ വിഘടനവാദികളായ സലാഹുദ്ദീനും യാസിൻ മാലികും ഉണ്ടായതെന്തുകൊ​ണ്ടെന്ന്​ ചിന്തിക്കുകയണെന്നും മെഹബൂബ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൽ കശ്​മീരി​ലെ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

ഗവർണർ ഭരണം തുടരുന്ന കശ്​മീരിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നുണ്ട്. കശ്മീരിലെ ബിജെപി -പിഡിപി കൂട്ടുകെട്ട് പൊളിഞ്ഞ ശേഷം പി.ഡി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്​ ബി.ജെ.പി നിരത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

പി.ഡി.പിയെ തകർക്കാൻ ശ്രമിച്ചാൽ വിഘടനവാദികളെ കൂട്ടുപിടിക്കുമെന്ന്​ പറഞ്ഞാണ്​ മെഹബൂബ കേന്ദ്രസർക്കാറിനെ ഭീഷണിപ്പെടുത്തുന്നത്​. എന്നാൽ അവരുടെ ഭരണത്തിനു കീഴിൽ തന്നെ കശ്​മീരിൽ വീണ്ടും വിഘടനവാദികൾ വളർന്നുവന്നത്​ മെഹബൂബ മുഫ്​തി മറന്നുവെന്ന്​ നാഷണൽ കോൺഫനറൻസ്​ നേതാവ്​ ഒമർ അബ്​ദുല്ല ട്വീറ്റ്​ ചെയ്​തു.

Top Stories
Share it
Top