മെകുന്നു ഇന്ത്യൻ തീരത്തേക്ക്; മഹാരാഷ്ട്രയിലും ​ഗോവയിലും ജാ​ഗ്രത നിർദേശം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത 

Published On: 26 May 2018 4:15 AM GMT
മെകുന്നു ഇന്ത്യൻ തീരത്തേക്ക്; മഹാരാഷ്ട്രയിലും ​ഗോവയിലും ജാ​ഗ്രത നിർദേശം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത 

മുംബൈ/ തിരുവനന്തപുരം: മെകുനു ചുഴലിക്കാറ്റിനെ തുടർന്ന്​ മഹാരാഷ്​ട്ര-ഗോവ തീരങ്ങളിൽ ജാഗ്രത നിർദേശം. അടുത്ത രണ്ട്​ ദിവസത്തേക്കാണ്​ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്​. അറബികടലിൽ വലിയ തിരമാലകൾക്ക്​ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളി​കളോട്​ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

അതിനിടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാൻ തീരത്തെത്തി. കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിനും കനത്ത മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപ്പൊട്ടൽ സാധ്യതയുള്ളതിനാൽ മലമ്പാതകളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശച്ചിട്ടുണ്ട്​​. കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും അതിനാൽ ബുധനാഴ്ച വരെ മീന്‍പിടിത്തക്കാര്‍ കടലില്‍പ്പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.


ഒമാന്‍ തീരത്തെത്തിയ മെകുനു ചുഴലിക്കാറ്റ് അതിശക്തമാണ്. ശക്തമായ കാറ്റിലും മഴയിലും കുടുങ്ങിപ്പോയ നിരവധി പേരെ സുരക്ഷാസേനകൾ രക്ഷിച്ചു. സലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആറ് പേരെ സൈനികർ രക്ഷപ്പെടുത്തി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെയും സൈന്യം രക്ഷപ്പെടുത്തി. രാത്രിയോടെ ശക്തി പ്രാപിച്ച മഴയിൽ പല കെട്ടിട്ടങ്ങളുടേയും ഉള്ളിൽ വെള്ളം കയറി. കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ചില വാഹനങ്ങള്‍ ശക്തമായ വെള്ളത്തില്‍ ഒലിച്ചുപോയി. വീട്ടുപകരണങ്ങൾ മിക്കതും നശിച്ചു.

Top Stories
Share it
Top