ചൈന ഇന്ത്യക്ക് ഭീഷണി യെന്ന് ബി.ജെ.പി അംഗങ്ങള്‍ക്കുളള പരിശീലന മാന്വലില്‍

Published On: 2018-06-18 07:15:00.0
ചൈന ഇന്ത്യക്ക് ഭീഷണി യെന്ന് ബി.ജെ.പി അംഗങ്ങള്‍ക്കുളള പരിശീലന മാന്വലില്‍

വെബ്ഡസ്‌ക്: ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം മെച്ചപെടുത്താന്‍ പ്രധാനമന്ത്രിതല ശ്രമങ്ങളുണ്ടായിട്ടും ചൈന -ഇന്ത്യക്ക് ഭീഷണിയെന്ന് ബി.ജെ.പി അംഗങ്ങള്‍ക്ക് നല്‍കിയ പരിശീലന കൈപുസ്തകത്തില്‍. ബി.ജെ.പി അംഗങ്ങള്‍ക്കുളള ഈ വര്‍ഷത്തെ മെഗാ പരിശീലനത്തിനുളള നിര്‍ദ്ദേശത്തിലാണ് 'ചൈന -ഇന്ത്യക്ക് ഭീഷണി'യെന്ന് കുറിച്ചിരിക്കുന്നത്.

''ചൈനയും പാകിസ്താനും അണുവായുധങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഇന്ത്യ ആഗോള ശക്തിയാകുന്നത് തടയാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കും'' ജൂണ്‍ 13 ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രകാശനം ചെയ്ത ഒരു പരിശീലന കൈപുസ്തകത്തില്‍ കുറിച്ചതായി ദി ഇന്ത്യന്‍ എകസ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളായ മഹിളാ മോര്‍ച്ച, കിസാന്‍ മോര്‍ച്ച, മഹിള മോര്‍ച്ച പ്രശികാശന്‍ പ്രരൂപ്, കിസാന്‍ മോര്‍ച്ച പ്രശികാശന്‍ പ്രരൂപ് എന്നീ സംഘടനകള്‍ക്ക് വ്യത്യസ്ത ലഘുലേഖകളാണ് പരിശീനലത്തിനു വേണ്ടി നല്‍കിയിരിക്കുന്നത. അതെസമയം, ചൈന ഇന്ത്യക്ക് ഭീഷണിയാണെന്ന് എല്ലാ പരീശീലന സഹായികളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

''അയല്‍രാജ്യങ്ങളില്‍ നിന്നും വലിയ വെല്ലുവിളിയാണുളളത്. നയതന്ത്രപരമായ വീക്ഷണത്തില്‍ ചൈന പ്രത്യേകിച്ചും വലിയ ഭീഷണിാണ്്. നമ്മുടെ രാജിത്തിന്റെ ഐക്യവും സമ്പദ്ഘടനയും ലക്ഷ്യം വെച്ചിരിക്കുകയാണ് പാകിസ്താന്‍'' ഒരു കൈപുസ്തകത്തില്‍ പറയുന്നു. ഇന്ത്യയും -ചൈനയും അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോളാണ് പരിശീലന പുസ്തകങ്ങളില്‍ ചൈന ശത്രുവാണെന്ന് ആവര്‍ത്തിച്ച് ചേര്‍ത്തിരിക്കുന്നത്.

Top Stories
Share it
Top