നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു; മൂന്ന് ഭീകരരെ വധിച്ചു

Published On: 2018-06-06 05:45:00.0
നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. കുപ്‌വാരയിലെ മച്ചില്‍ സെക്ടറിലാണ് സംഭവം നടന്നത്.

നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ട സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് ആര്‍മി വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top Stories
Share it
Top