തെരഞ്ഞെടുപ്പ് തന്ത്രം അറിയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു; അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ അറിയുന്നതിനു വേണ്ടി നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന്...

തെരഞ്ഞെടുപ്പ് തന്ത്രം അറിയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു; അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ അറിയുന്നതിനു വേണ്ടി നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. കഴിഞ്ഞ മൂന്ന് മാസമായി ഇത് നടക്കുന്നുണ്ടെന്നും അമിത്ഷായാണ് ഇതിന് പിന്നിലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ഫോണ്‍ ചോര്‍ത്തല്‍ 18 മണിക്കൂര്‍ വരെ നടക്കുന്നുണ്ട്. ഗുജറാത്ത്, ജെയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇതിന് പിന്നില്‍. ഈ സംഘങ്ങള്‍ ബിജെപിയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ചോര്‍ത്തുന്ന സംഭാഷണങ്ങള്‍ നേതാക്കളെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അപകടപ്പെടുത്തുക എന്നതാണ് കേന്ദ്രത്തിന്റെ ഓരോ നീക്കങ്ങളുടേയും പുറകിലുള്ള താല്‍പര്യമെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

Story by
Read More >>