ആള്‍ക്കൂട്ട കൊല: പ്രതികള്‍ക്ക് മാലയിട്ട് കേന്ദ്രമന്ത്രി 

Published On: 2018-07-07 02:30:00.0
ആള്‍ക്കൂട്ട കൊല: പ്രതികള്‍ക്ക് മാലയിട്ട് കേന്ദ്രമന്ത്രി 

വെബ്ഡസ്‌ക്: ഝാര്‍ഖണ്ഡില്‍ നിന്നുളള കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ വിവാദചുഴിയില്‍. ഇറച്ചി കച്ചവടക്കാരനെ അടിച്ചുകൊന്ന കേസില്‍ പ്രതികളായ എട്ടു പേരെ മാലയിട്ട് സ്വീകരിച്ചതാണ് കേന്ദ്രമന്ത്രിയെ വെട്ടിലാക്കിയത്. പ്രതികള്‍ എട്ടു പേരേയും സ്വാഗതം ചെയ്യുന്ന ഫോട്ടോ വൈറലായതോടെയാണ് സംഭവം വിവാദമായത്. അസര്‍ബൈഗയിലെ തന്റെ വീടിനടുത്തുളള നഗരപ്രാന്തത്തില്‍ നിന്നാണ് മന്ത്രി എട്ടുപേരെ സ്വാഗതം ചെയ്തതും മാലയിട്ടുതും.

കേന്ദ്രമന്ത്രിയുടെ പ്രവര്‍ത്തി 'ഹീനവും നിന്ദ്യ'വുമാണെന്ന് ഝാര്‍ഖണ്ഡ് പ്രതിപക്ഷ നേതാവ് ഹേമന്ത് സോറന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പഠിച്ച കേന്ദ്രമന്ത്രി ഇത്രത്തോളം അധപതിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതെകുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top Stories
Share it
Top