മോദിക്ക് പകരം ജനം മറ്റൊരാളെ കണ്ടെത്തുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

ലഖ്‌നൗ: അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് പകരം മറ്റൊരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓം...

മോദിക്ക് പകരം ജനം മറ്റൊരാളെ  കണ്ടെത്തുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

ലഖ്‌നൗ: അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് പകരം മറ്റൊരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ബര്‍. മോദി സര്‍ക്കാര്‍ ഇതുവരെ ഇതുവരെ മികച്ച കാര്യങ്ങള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ താല്‍പര്യമില്ലാത്തിനാലാണ് പകരം ജനങ്ങള്‍ മോദിയെ തെരഞ്ഞെടുത്തത്. നല്ല കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നാളെ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സഖ്യ കക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി പ്രസിഡന്റാണ് ഓം പ്രകാശ്. നാല് എം.എല്‍.എമാരാണ് കക്ഷിക്ക് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്.

Story by
Read More >>