ദലിത് വീട്ടില്‍ അതിഥിയായി യുപി മന്ത്രി; കഴിക്കാന്‍ ഭക്ഷണവും വെള്ളവും പുറമെ നിന്ന് 

അലീഗഢ്: ബി.ജെ.പി ദലിതുകളോടൊപ്പമെന്ന പ്രതീതി വരുത്താനായി ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ശ്രമം. ഇതിന്റെ ഭാഗമായി യു.പി മന്ത്രി രാത്രിയില്‍...

ദലിത് വീട്ടില്‍ അതിഥിയായി യുപി മന്ത്രി; കഴിക്കാന്‍ ഭക്ഷണവും വെള്ളവും പുറമെ നിന്ന് 

അലീഗഢ്: ബി.ജെ.പി ദലിതുകളോടൊപ്പമെന്ന പ്രതീതി വരുത്താനായി ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ശ്രമം. ഇതിന്റെ ഭാഗമായി യു.പി മന്ത്രി രാത്രിയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദലിത് വീട്ടിലെത്തി. ദലിത് കുടുംബങ്ങളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ചിത്രം സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം.

കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാനെ രാത്രിയോടെ ദലിത് വിഭാഗത്തില്‍പ്പെട്ട കുടുംബത്തില്‍ എത്തിയത്. പക്ഷെ മന്ത്രി ദലിത് വീട്ടിലെ ഭക്ഷണം കഴിക്കാതെ പുറമെ നിന്ന് വരുത്തിയ ഭക്ഷണമായിരുന്നു കഴിച്ചത്. മന്ത്രിക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും കഴിക്കാനുള്ള സ്പൂണും മുറിക്കാനുള്ള കത്തിയും അടക്കമുള്ളവ മന്ത്രി പുറമെ നിന്ന് ഏര്‍പ്പാടാക്കിയിരുന്നു.

മന്ത്രിയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു എന്ന വീട്ടുടമസ്ഥന്‍ രജനീഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റുമെല്ലാം അദ്ദേഹം പുറമെ നിന്ന് ഏര്‍പ്പാടാക്കുകയിരുന്നു. രാത്രി 11 മണിയോടയായിരുന്നു മന്ത്രിയും പരിവാരങ്ങളും വീട്ടിലെത്തിയത്.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പട്ടാളക്കാരന്റെ വീട് സന്ദര്‍ശിച്ചിച്ചത് വലിയ വിവാദമായിരുന്നു. സന്ദര്‍ശനത്തിനു മുമ്പ് വീട്ടില്‍ എയര്‍ക്കണ്ടീഷന്‍ സംവിധാനിക്കുകയും കാവി നിറമുള്ള കാര്‍പ്പെറ്റും കാവി ടവ്വലുകളും സന്ദര്‍ശനത്തിനു മുന്‍പ് ഏര്‍പ്പെടുത്തിയ ശേഷമായിരുന്നു മന്ത്രി വീട്ടിലെത്തിയത്.


Read More >>