ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി

Published On: 2018-07-22 05:45:00.0
ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി

ഗിരിദ്ധി: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍ക്കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഗിരിദ്ധിയിലാണ് സംഭവം. പെണ്‍ക്കുട്ടിയുടെ പരാതിയില്‍ കേസെടുത്തതായി സബ് ഡിവിഷന്‍ പൊലീസ് ഓഫീസര്‍ മാനിഷ് തോപ്പോ പറഞ്ഞു. കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍ക്കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ജാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ അഞ്ച് പെണ്‍ക്കുട്ടികള്‍ കൂട്ടബലാല്‍സഗത്തിനിരയായിരുന്നു . എന്‍.ജി.ഒയുടെ പരിപാടിയില്‍ പങ്കെടുത്ത മടങ്ങവെ നാടകസംഘത്തില്‍പ്പെട്ട പെണ്‍ക്കുട്ടികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.

Top Stories
Share it
Top