പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് വേശ്യാലയം; എട്ടുപേര്‍ പിടിയില്‍

തെലുങ്കാന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് ശരീരം വളര്‍ത്തി വേശ്യാലയം നടത്തുന്ന എട്ടംഗസംഘം പൊലീസ് പിടിയില്‍....

പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് വേശ്യാലയം; എട്ടുപേര്‍ പിടിയില്‍

തെലുങ്കാന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് ശരീരം വളര്‍ത്തി വേശ്യാലയം നടത്തുന്ന എട്ടംഗസംഘം പൊലീസ് പിടിയില്‍. വേശ്യാലയത്തില്‍ നിന്നും അഞ്ചുവയസുള്ള പെണ്‍കുട്ടിയടക്കം പ്രായപൂര്‍ത്തിയെത്താത്ത 11 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ രക്ഷിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

കംസാനി കല്യാണി എന്ന 25 കാരിയുടെ നേതൃത്വത്തിലാണ് വേശ്യാലയം നടത്തുന്നത്. ഇവരുടെ കൂട്ടാളികളായ കംസാനി അനിത (30), കംസാനി സുശീല (60), കംസാനി നര്‍സിംഹ (23), കംസാനി ശ്രുതി (25), കംസാനി സരിത (50), കംസാനി വാണി (28), കംസാനി വംശി (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളെ പഠിപ്പിക്കാമെന്ന വ്യാജേനെ രക്ഷിതാക്കളില്‍ നിന്നും ഏറ്റെടുത്ത് ആവശ്യക്കാര്‍ക്കു മുമ്പില്‍ കാഴ്ചവെച്ച് പണം സമ്പാദിക്കുകയായിരുന്നു ഇവര്‍.

Story by
Read More >>