ഭക്ഷണത്തിന് അമിതവില ഈടാക്കി; പൂനെയിൽ മള്‍ട്ടിപ്ലെക്‌സ് മാനേജർക്ക് മർദ്ദനം

Published On: 2018-06-29 12:15:00.0
ഭക്ഷണത്തിന് അമിതവില ഈടാക്കി; പൂനെയിൽ മള്‍ട്ടിപ്ലെക്‌സ് മാനേജർക്ക് മർദ്ദനം

മുംബൈ: ഭക്ഷ്യ വസ്തുക്കൾക്ക് അമിതവിലയീടാക്കിയതിൽ പ്രതിഷേധിച്ച് പൂനെയിലെ മൾട്ടിപ്ലെക്സിന്റെ മാനേജർക്ക് നേരെ മർദ്ദനം. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകരാണ് മള്‍ട്ടിപ്ലെക്‌സിന്റെ മാനേജരെ മർദ്ദിച്ചത്. പുനെയിലെ സേനാപതി ബാപത് റോഡിലെ പിവിആര്‍ ഐക്കണ്‍ മള്‍ട്ടിപ്ലക്‌സ് അസ്സിറ്റന്റ് മാനേജരാണ് മർദ്ദനത്തിനിരയായത്.

കോധ്രുഡില്‍നിന്നുള്ള മുന്‍ കോര്‍പറേഷന്‍ അംഗം കിഷോര്‍ ഷിന്‍ഡെ ഉള്‍പ്പെടെയുള്ള പന്ത്രണ്ടംഗ സംഘം വ്യാഴാഴ്ചയാണ് പ്രതിഷേധവുമായി മള്‍ട്ടിപ്ലെക്‌സിലെത്തിയത്. തുടര്‍ന്ന് ഇവരില്‍ ചിലര്‍ അസിസ്റ്റന്റ് മാനേജരെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ മള്‍ട്ടിപ്ലെക്‌സ് മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കി.

Top Stories
Share it
Top