വീണ്ടും ആള്‍ക്കൂട്ട ആക്രമണം: ഗുജറാത്തിൽ ഒരാളെ അടിച്ചുകൊന്നു

അഹമ്മദാബാദ്: കൊള്ളക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി...

വീണ്ടും ആള്‍ക്കൂട്ട ആക്രമണം: ഗുജറാത്തിൽ ഒരാളെ അടിച്ചുകൊന്നു

അഹമ്മദാബാദ്: കൊള്ളക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. ഇരുപതോളം വരുന്ന സംഘമാണ് യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

സമീപ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഭാരു മാതുര്‍ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. മര്‍ദ്ദനത്തിന് ഇരയായവരും ആക്രമണം നടത്തിയവരും ആദിവാസികളാണെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും മോഷണക്കേസില്‍ രണ്ടുദിവസം മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങിയതായിരുന്നുവെന്നും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Story by
Read More >>