അഴിമതി വിരുദ്ധ പോരാട്ടം പ്രതിപക്ഷത്തെ ഒന്നിപ്പിച്ചെന്ന് നരേന്ദ്രമോദി

Published On: 26 May 2018 2:45 PM GMT
അഴിമതി വിരുദ്ധ പോരാട്ടം പ്രതിപക്ഷത്തെ ഒന്നിപ്പിച്ചെന്ന് നരേന്ദ്രമോദി

കട്ടക്ക്: പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനു കാരണം കേന്ദ്ര സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറീസയിലെ കട്ടക്കിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍.

ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടു വന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എല്ലാ ശത്രുക്കളെയും ഒന്നിപ്പിച്ചതെന്ന് മോദി പറഞ്ഞു. മിന്നലാക്രമണം പോലുള്ള കടുപ്പമേറിയ തീരുമാനങ്ങളെടുക്കാന്‍ ഭയമില്ലെന്നും പ്രതിബദ്ധതയോടാണ് സര്‍ക്കാറിന് വിശ്വാസമെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തെ കൂടാതെ ഒറീസ സര്‍ക്കാറിനെതിരെയും മോദി വിമര്‍ശനം ഉന്നയിച്ചു. ഒറീസയിലെ ആരോഗ്യ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും ഈ സമയത്ത് എന്താണ് സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും മോദി ചോദിച്ചു. മഹാനദി ജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഒറീസയിലെ ജനങ്ങള്‍ ദുരിതത്തിലാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

Top Stories
Share it
Top