ബംഗളൂരുവിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാലിന്യ നഗരമാക്കിമാറ്റിയെന്ന് മോദി; അഭിമാന നഗരമായ ബംഗളൂര൵ിനെ മോദി അപമാനിക്കുന്നവെന്ന് രാഹുല്‍

ബംഗളൂരു: ഉദ്യാനനഗരമായ ബംഗളൂരുവിനെ കോണ്‍ഗ്രസ് മാലിന്യ നഗരമാക്കിമാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുലീന സ്വഭാവമുള്ളവരുടെയും വിദ്യാഭ്യാസ...

ബംഗളൂരുവിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാലിന്യ നഗരമാക്കിമാറ്റിയെന്ന് മോദി; അഭിമാന നഗരമായ ബംഗളൂര൵ിനെ മോദി അപമാനിക്കുന്നവെന്ന് രാഹുല്‍

ബംഗളൂരു: ഉദ്യാനനഗരമായ ബംഗളൂരുവിനെ കോണ്‍ഗ്രസ് മാലിന്യ നഗരമാക്കിമാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുലീന സ്വഭാവമുള്ളവരുടെയും വിദ്യാഭ്യാസ സമ്പന്നരുടെയും നഗരമായ ബംഗളൂരുവിനെ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് കുറ്റകൃത്യങ്ങളുടെ നഗരമാക്കിമാറ്റിയെന്നും മോദി ആരോപിച്ചു. കെങ്കേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോണ്‍ഗ്രസിനെതിരെ മോദി രൂക്ഷമായി വിമര്‍ശിച്ചത്.

കര്‍ണാടകയില്‍ വനിതകളുടെ സുരക്ഷ ഭീഷണിയിലാണ്. ബംഗളൂരുവിലെ ജനങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കുന്നവരാണ്. 2016ല്‍ പുതുവര്‍ഷ ദിനത്തില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎഎല്‍എയുടെ മകനും ഉള്‍പ്പെട്ടിരുന്നുവെന്നും മോദി ആരോപിച്ചു. എന്നാല്‍ മോദിയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവന കര്‍ണാടകയിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ 25 ഹൈടെക് സിറ്റികളില്‍ ഒന്നാണ് ബംഗളൂരു. ജോലി എടുക്കുന്ന സ്ത്രീകളുടെ കാ്യത്തിലും ബംഗളൂരു മുന്നിലാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

ഇന്ത്യയുടെ അഭിമാന നഗരമായ ബംഗളൂരുവിനെ മാലിന്യ നഗരമെന്ന് വിളിച്ചത് അപമാനകരമാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് 6570 കോടി രൂപ നഗര വികസന ഫണ്ടായി നല്‍കിയപ്പോള്‍ ബിജെപി 598 കോടി രൂപ മാത്രമാണ് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. നുണകള്‍ നിര്‍മ്മിക്കുക എന്നത് നിങ്ങളില്‍ സ്വാഭാവികമായി ഉള്ള കഴിവാണ്, എന്നാല്‍ നഗരങ്ങള്‍ നിര്‍മ്മിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് താങ്കള്‍ മനസിലാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


Story by
Read More >>